ADVERTISEMENT

ചെന്നൈ ∙ ക്രിസ്മസിനോട് അനുബന്ധിച്ചുള്ള ദിവസങ്ങളിൽ കേരളത്തിലേക്കുള്ള ട്രെയിനിൽ ടിക്കറ്റില്ലാതെ വലയുന്ന യാത്രക്കാർക്ക് ഇരുട്ടടിയായി വിമാനടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് 10,000 രൂപയ്ക്കു മുകളിലാണു ടിക്കറ്റ് നിരക്ക്. ചില സർവീസുകളിൽ 14,000–17000 രൂപ വരെ ഈടാക്കുന്നുണ്ട്.

തിരുവനന്തപുരത്തേക്ക് 21നു പുലർച്ചെ 4.50നുള്ള വിമാനത്തിൽ 9,281 രൂപയാണു നിരക്ക്. എന്നാൽ മറ്റു രണ്ടു സർവീസുകളിലും 14,846, 17,156 എന്നിങ്ങനെയാണു നിരക്ക്. 22ന് 13,586, 14,846, 15,686, 23ന് 9,281, 12,221, 12,746 എന്നിങ്ങനെയും ഈടാക്കുന്നു. കൊച്ചിയിലേക്ക് 21ന് 11,000 രൂപ മുതലാണു നിരക്ക്. പരമാവധി 15,000 രൂപ. 22ന് 10,519–12,882, 23ന് 11,307–14,142 രൂപ. കോഴിക്കോട്ടേക്കും സമാനമായ നിരക്കാണ് ഈടാക്കുന്നത്. അതേസമയം, കണ്ണൂരിലേക്കു മാത്രമാണ് നിരക്കിൽ അൽപം ആശ്വാസം. കണ്ണൂരിലേക്കു നേരിട്ടുള്ള ഏക വിമാനത്തിൽ 21ന് 8,840 രൂപയാണ്. 22ന് 5,060, 23ന് 6,057 രൂപ. നാട്ടിലേക്കുള്ള യാത്രക്കാരുടെ എണ്ണം കൂടുമ്പോൾ ടിക്കറ്റ് നിരക്ക് വീണ്ടും ഉയരാനാണു സാധ്യത. 

English Summary:

Christmas Travel to Kerala Gets Expensive: Flight tickets to Kerala during Christmas getting expensive, with fares to Thiruvananthapuram, Kochi, and Kozhikode costing ₹10,000 to ₹17,000. Airfares are expected to rise further as demand increases.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com