ADVERTISEMENT

ന്യൂയോർക്ക്∙ അമേരിക്കന്‍ ഉൽപന്നങ്ങൾക്ക് ഉയർന്ന നികുതി ഈടാക്കുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ ഉൽപന്നങ്ങൾക്ക് ഉയർന്ന നികുതി ഏർപ്പെടുത്തുമെന്ന മുന്നറിയിപ്പുമായി നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മറ്റുള്ള രാജ്യങ്ങൾ യുഎസ് ഉൽപന്നങ്ങൾക്ക് ഉയർന്ന നികുതി ഈടാക്കിയാൽ അതേരീതിയിൽ പ്രതികരിക്കുമെന്ന് ട്രംപ് വ്യക്തമാക്കി.

‘‘ അവർ നമുക്കുമേൽ നികുതി ഏർപ്പെടുത്തിയാൽ യുഎസും അതേ രീതിയിൽ നികുതി ഏർപ്പെടുത്തും’’–ട്രംപ് പറഞ്ഞു. ഇന്ത്യയും, ബ്രസീലും അമേരിക്കൻ ഉൽപന്നങ്ങൾക്ക് വലിയ നികുതി ഈടാക്കുന്നുണ്ടെന്ന് ട്രംപ് ചൂണ്ടിക്കാട്ടി.

നീതിയാണ് പ്രധാനം. യുഎസ് ഉൽപന്നങ്ങൾക്ക് ഇന്ത്യ 100% തീരുവ ചുമത്തുകയാണെങ്കിൽ, പകരം യുഎസും അത് തന്നെ ചെയ്യുമെന്ന് ട്രംപ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. യുഎസിനെ എങ്ങനെ സമീപിക്കുന്നു എന്നതിന് അനുസരിച്ചായിരിക്കും യുഎസിന്റെയും സമീപനമെന്ന് നിയുക്ത വ്യാപാരകാര്യ സെക്രട്ടറിയും വ്യക്തമാക്കി. 

English Summary:

Donald Trump on India tariff; Trump threatens retaliatory tariffs against India and other countries imposing high taxes on US goods.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com