4 വർഷവും 3 മാസവും ജയിലിൽ; ഡൽഹി കലാപക്കേസിൽ ഉമർ ഖാലിദിനു ജാമ്യം
Mail This Article
×
ന്യൂഡൽഹി ∙ ഡൽഹി കലാപക്കേസില്‍ ഗൂഢാലോചന കുറ്റം ചുമത്തപ്പെട്ടു ജയിലിൽ കഴിയുന്ന ജെഎൻയു മുൻ വിദ്യാർഥി നേതാവ് ഉമല്‍ ഖാലിദിന് ഇടക്കാല ജാമ്യം. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ 7 ദിവസത്തെ ജാമ്യമാണു ഡൽഹി ഹൈക്കോടതി അനുവദിച്ചത്.
അറസ്റ്റിലായി 4 വർഷവും 3 മാസവും പിന്നിട്ട ശേഷമാണു ജാമ്യം ലഭിക്കുന്നത്. ഒട്ടേറെ തവണ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നുവെങ്കിലും കോടതി തള്ളുകയായിരുന്നു. ഡൽഹി കലാപത്തിനു ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് യുഎപിഎ ചുമത്തിയായിരുന്നു ഉമർ ഖാലിദിന്റെ അറസ്റ്റ്.
English Summary:
Umar Khalid's interim bail: The Delhi High Court granted Umar Khalid, a former JNU student leader accused in the Delhi riots, seven days of interim bail to attend a family wedding.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.