കണ്ണൂരിൽ വീണ്ടും എംപോക്‌സ്; റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കും
Mail This Article
×
തിരുവനന്തപുരം∙ യുഎഇയില്‍നിന്നു വന്ന കണ്ണൂര്‍ സ്വദേശിക്ക് എംപോക്‌സ് സ്ഥിരീകരിച്ചു. തലശ്ശേരി സ്വദേശിക്കാണു രോഗം സ്ഥിരീകരിച്ചത്. ഇന്നലെയാണ് ഇയാൾ യുഎഇയിൽനിന്നു നാട്ടിലെത്തിയത്. യുഎഇയിൽ നിന്നെത്തിയ മറ്റൊരു യുവാവിനും രോഗം സ്ഥിരീകരിച്ചിരുന്നു. ഇരുവരും പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ റൂട്ട് മാപ്പ് ഉടന്‍ പ്രസിദ്ധീകരിക്കും.
കൂടുതല്‍ ഐസലേഷന്‍ സംവിധാനം ക്രമീകരിക്കാൻ മന്ത്രി വീണാ ജോർജ് നിര്‍ദേശം നല്‍കി. മന്ത്രിയുടെ നേതൃത്വത്തില്‍ സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. എംപോക്‌സ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്ന് മന്ത്രി പറഞ്ഞു.
English Summary:
Monkeypox cases in Kerala are on the rise following two confirmed cases from Kannur. Health officials are closely monitoring the situation and urging those with symptoms to seek medical attention.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.