ADVERTISEMENT

തിരുവനന്തപുരം∙ ചോദ്യക്കടലാസ് ചോര്‍ച്ചയുമായി ബന്ധപ്പെട്ട്  തിരുവനന്തപുരത്തു നടത്തിയ കെഎസ്‌യു പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. വിഷയത്തില്‍ സര്‍ക്കാരിന്റേത് അനങ്ങാപ്പാറ നയമാണെന്നും വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന അന്വേഷണം പ്രഹസനമാണെന്നും ആരോപിച്ചാണ് കെഎസ്‌യു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫിസിലേക്കു മാര്‍ച്ച് നടത്തിയത്. 

കെപിസിസി സംഘടനാ ജനറല്‍ സെക്രട്ടറി എം.ലിജു മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തളളുമുണ്ടായി. പൊലീസിന്റെ ഷീല്‍ഡ് പിടിച്ചുവാങ്ങി നശിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. ഭരണകക്ഷി സംഘടനാ നേതാക്കളും ട്യൂഷന്‍ സെന്ററുകളും ചേര്‍ന്നാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയതെന്നാണ് കെഎസ്‌യു ആരോപിക്കുന്നത്. 

മൂന്നു തവണ ചോദ്യക്കടലാസ് ചോര്‍ന്നിട്ടും കാര്യമായ അന്വേഷണം നടക്കാത്തത് കുറ്റക്കാരെ സഹായിക്കാനാണെന്ന് സംഘടന വിമര്‍ശിക്കുന്നു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍, വൈസ് പ്രസിഡന്റ് ആന്‍ സെബാസ്റ്റ്യൻ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.

English Summary:

KSU protest: KSU staged a protest march in Thiruvananthapuram against a question paper leak, facing water cannons from police.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com