ജയ്പുരിൽ ട്രക്കുകൾ കൂട്ടിയിടിച്ചു, പെട്രോൾ പമ്പിൽ തീപിടിത്തം: 5 മരണം, 30 ട്രക്കുകൾ കത്തിനശിച്ചു
Mail This Article
×
ജയ്പുർ∙ ജയ്പുരിൽ പെട്രോൾ പമ്പിനു സമീപം ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തിൽ 5 മരണം. പുലർച്ചെ അഞ്ചരയോടെ ഒരു ട്രക്ക് മറ്റു ട്രക്കുകളുമായി കൂട്ടിയിടിച്ചതിനു പിന്നാലെ പെട്രോൾ പമ്പിൽ നിർത്തിയിട്ടിരുന്ന സിഎൻജി ടാങ്കറിന് തീപിടിച്ചതാണ് അപകട കാരണം. മറ്റു വാഹനങ്ങളിൽ ഇടിച്ച ട്രക്ക് രാസവസ്തു നിറച്ചതായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
24 പേർക്ക് പരുക്കേറ്റതായാണ് വിവരം. പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയാണെന്ന് അധികൃതർ അറിയിച്ചു. തീപിടിത്തത്തിൽ 30 ട്രക്കുകളാണ് കത്തിനശിച്ചത്. രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ ദുരിതബാധിതരെ കാണാൻ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.
English Summary:
Jaipur truck accident: Jaipur truck accident leaves 5 dead and several injured after a fiery collision near a petrol pump.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.