ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി; പ്ലാറ്റ്ഫോമിനിടയിലേക്ക് വീണ യാത്രക്കാരൻ മരിച്ചു
Mail This Article
×
കണ്ണൂർ ∙ റെയിൽവേ സ്‌റ്റേഷനിൽ ഇന്റർസിറ്റി എക്സ‌്‌പ്രസിൽ കയറാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽ വീണ് യാത്രക്കാരൻ മരിച്ചു. നാറാത്ത് കൊളച്ചേരി സ്വദേശി പി.കാസിം (62) ആണ് മരിച്ചത്.
പ്ലാറ്റ്ഫോം ഒന്നിൽ കോച്ച് 3ന് സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.50നാണ് അപകടം. നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ഉടൻ തന്നെ ഇദ്ദേഹത്തെ പുറത്തെത്തിച്ചു. ജില്ലാ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു.
English Summary:
Tragic Kannur Railway Accident: Passenger Dies After Falling From Platform
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.