പന്നി ഇടിച്ചു സ്കൂട്ടർ മറിഞ്ഞ് അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Mail This Article
×
വണ്ടൂർ (മലപ്പുറം) ∙ റോഡിനു കുറുകെ പാഞ്ഞ പന്നി ഇടിച്ചു സ്കൂട്ടർ മറിഞ്ഞു ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വണ്ടൂർ ചെട്ടിയാറമ്മൽ പൊത്തൻകോടൻ നൗഷാദലി (47) ആണു കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ 20ന് രാത്രി എട്ടരയോടെ എളങ്കൂറിനു സമീപമായിരുന്നു അപകടം.
വെറ്ററൻസ് സെവൻസ് ഫുട്ബോൾ അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറിയായ നൗഷാദലി കിഴിശ്ശേരിയിൽ നടക്കുന്ന ടൂർണമെന്റിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു മടങ്ങുമ്പോഴായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന ഇളയ മകൻ ഫൈസാനും പരുക്കേറ്റിരുന്നു. നൗഷാദലി മികച്ച അനൗൺസറാണ്. തിങ്കളാഴ്ച പോസ്റ്റ്‌മോർട്ടത്തിനു ശേഷം പള്ളിക്കുന്ന ജുമാ മസ്ജിദിൽ കബറടക്കും.
English Summary:
Malappuram Mourns: Fatal scooter accident in Vandur, Malappuram claims the life of Noushadali Potthankodan. His scooter overturned after hitting a pig, resulting in severe injuries that led to his death during treatment.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.