ADVERTISEMENT

ബെയ്ജിങ്∙ തയ്‌വാന് ആയുധം നൽകുന്ന യുഎസിനു മുന്നറിയിപ്പുമായി ചൈന. ‘തീ കൊണ്ട് കളിക്കരുതെന്ന്’ ചൈനീസ് അധികൃതർ വ്യക്തമാക്കി. 571 ദശലക്ഷം ഡോളറിന്റെ ആയുധ ഇടപാടിനു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അംഗീകാരം നൽകിയതിനു പിന്നാലെയായിരുന്നു ചൈനീസ് പ്രതികരണം.

പ്രതിരോധ ഉൽപ്പന്നങ്ങളുടെ കൈമാറ്റവും സേവനവും സൈനിക പരിശീലനവുമെല്ലാം ഇടപാടിന്റെ ഭാഗമാണ്. ത‌യ്‌വാൻ സ്വന്തം ഭാഗമാണെന്നാണു ചൈന അവകാശപ്പെടുന്നത്. തയ്‌വാന് ആയുധങ്ങൾ നൽകുന്നത് അവസാനിപ്പിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഇത്തരം അപകടകരമായ നീക്കങ്ങൾ മേഖലയിലെ സമാധാനവും സ്ഥിരതയും ഇല്ലാതാക്കാന്‍ മാത്രമേ ഉപകരിക്കൂ എന്നും മന്ത്രാലയം വ്യക്തമാക്കി. ചൈനയിൽനിന്നുള്ള  ഭീഷണി നേരിടാനാണു യുഎസ് തയ്‌വാന് ആയുധങ്ങള്‍ നൽകുന്നത്. ആയുധങ്ങൾ നൽകിയതിനു ത‌യ്‌വാൻ വിദേശകാര്യ മന്ത്രാലയം നന്ദി അറിയിച്ചു. 

2 ബില്യൻ ഡോളറിന്റെ ഭൂതല–വ്യോമ മിസൈൽ സംവിധാനത്തിന്റെ കരാറിൽ ഇരു രാജ്യങ്ങളും ഒക്ടോബറിൽ ഒപ്പിട്ടിരുന്നു. മേഖലയിലെ സൈനിക പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്ന് ഈ മാസം ആദ്യം തയ്‌വാൻ ചൈനയോട് ആവശ്യപ്പെട്ടിരുന്നതാണ്. തന്റെ ഭരണകാലത്ത് ചൈനീസ് അധിനിവേശമുണ്ടായാൽ സംരക്ഷണം നൽകുമെന്ന് ഉറപ്പു പറയാനാകില്ലെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. സംരക്ഷണത്തിന് പണം വേണമെന്നാണ് ട്രംപിന്റെ നിലപാട്.

English Summary:

Escalating Tensions: US arms sales to Taiwan fuel China's anger. The $571 million deal includes defense equipment, triggering strong warnings from Beijing about escalating tensions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com