ഉരുൾപൊട്ടൽ ദുരന്തം: വീട് നിർമിക്കാൻ സന്നദ്ധത അറിയിച്ചവരുമായി ചർച്ച, മേൽനോട്ടത്തിനു സമിതി
Mail This Article
×
തിരുവനന്തപുരം∙ വയനാട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവരുടെ പുനരധിവാസ പദ്ധതിയുടെ മേൽനോട്ടത്തിനു പ്രത്യേക സമിതിയെ നിയോഗിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പുനരധിവാസത്തിനുള്ള കരട് പദ്ധതി മന്ത്രിസഭാ യോഗം ചർച്ച ചെയ്തു. ചീഫ് സെക്രട്ടറി കരട് പദ്ധതി രേഖ അവതരിപ്പിച്ചു.
വീടുകൾ നിർമിക്കാൻ സന്നദ്ധത അറിയിച്ചവരുമായി സർക്കാർ ചർച്ച നടത്തും. ചീഫ് സെക്രട്ടറിയെ ഇതിനായി ചുമതലപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഓൺലൈനായാണു പ്രത്യേക മന്ത്രിസഭാ യോഗം ചേർന്നത്. പുനരധിവാസ ടൗൺഷിപ്പിനുള്ള സ്ഥലം ഏറ്റെടുക്കൽ, പുനരധിവാസത്തിനുള്ള ഗുണഭോക്താക്കളെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട തുടർനടപടികൾ എന്നിവയും ചർച്ച ചെയ്തു.
English Summary:
Mundakkai-Chooralmala Landslide: Kerala Cabinet Approves Special Committee for Mundakkai-Chooralmala Landslide Rehabilitation Plan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.