ADVERTISEMENT

പാലക്കാട്∙ സ്‌കൂളില്‍ കുട്ടികളുടെ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സ്ഥാപിച്ച പുല്‍ക്കൂട് തകര്‍ത്തു. തത്തമംഗലം ജി.ബി യുപി സ്‌കൂളിലാണ് സംഭവം. വെള്ളിയാഴ്ചയാണ് ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി പുല്‍ക്കൂട് സ്ഥാപിച്ചിരുന്നത്.

തിങ്കളാഴ്ച വരുന്ന കുട്ടികളെ കൂടി കാണിക്കണമെന്ന ഉദ്ദേശത്തോടെയാണ് പുല്‍ക്കൂട് നിലനിര്‍ത്തിയത്. എന്നാല്‍, ഇടവേളയിലെ രണ്ടു ദിവസങ്ങളില്‍ പുല്‍ക്കൂട് തകര്‍ക്കുകയായിരുന്നു. സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. 

thathamangalam-school-christmas-crib
ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സ്ഥാപിച്ച പുല്‍ക്കൂട് (Photo Special Arrangement)

പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം പാലക്കാട്ടെ സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം വിശ്വഹിന്ദുപരിഷത്ത് പ്രവര്‍ത്തകര്‍ തടഞ്ഞിരിരുന്നു. ഇതിലെ മൂന്നു പ്രതികള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.

English Summary:

Christmas Crib distroyed at Thathamangalam School: Christmas crib distroyed at Thathamangalam G.B.U.P School is under investigation. The school filed a police complaint after the crib, erected for children’s Christmas celebrations, was destroyed over the weekend.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com