ADVERTISEMENT

തിരുവനന്തപുരം∙ കോൺഗ്രസിൽ തലമുറ മാറ്റമല്ല വേണ്ടത്, മറിച്ച് പാർട്ടിക്കു വേണ്ടി അധ്വാനിക്കുകയും മർദനവും കേസും നേരിട്ടവർക്ക് അംഗീകാരം നൽകുകയാണ് വേണ്ടതെന്ന് മുതിർന്ന നേതാവ് കെ.മുരളീധരൻ. കെ.കരുണാകരൻ സ്റ്റഡി സെന്റര്‍ സംഘടിപ്പിച്ച കരുണാകരൻ‌ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

പൂരം കലക്കിയവരെ വെള്ള പൂശുന്ന തരത്തിലുള്ള റിപ്പോർട്ടുകൾക്കു പിന്നിൽ രണ്ടു കക്ഷികൾ തമ്മിലുള്ള അന്തർധാരയാണ്. മേയറുടെ ധാർഷ്ഠ്യത്തെ കുറിച്ചു താൻ പറഞ്ഞപ്പോൾ ചന്ദ്രഹാസം മുഴക്കിയ പാർട്ടിക്കാർ തന്നെ ഇപ്പോൾ മേയറുടെ ധാർഷ്ഠ്യത്തെ കുറിച്ച് പാർട്ടി സമ്മേളനത്തിൽ കുറ്റപ്പെടുത്തുകയാണ്. തിരുവനന്തപുരത്ത് കരുണാകരൻ ജീവിച്ചിരുന്നപ്പോൾ പച്ച തൊടാതിരുന്ന ചില ശക്തികൾ നഗര ഭരണം പിടിക്കാൻ ശ്രമിക്കുമ്പോൾ അതിനെ ചെറുത്ത് പരാജയപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നടത്തുന്നതാണ് കെ.കരുണാകരനോട് ചെയ്യാവുന്ന ആദരവെന്നും മുരളീധരൻ പറഞ്ഞു. 

കൊച്ചി വിമാനത്താവളത്തിനു ലീഡറുടെ പേര് നൽകിയില്ലെങ്കിലും നെടുമ്പാശേരി വിമാനത്താവളം എന്ന് പറയുമ്പോൾ തന്നെ ജനങ്ങൾ കെ. കരുണാകരനെ ഓർമിക്കും. എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തു നിർത്തുകയും, കേരളത്തിൽ ഒട്ടേറെ വികസനങ്ങൾ കൊണ്ടുവരികയും ചെയ്ത നേതാവാണ് കരുണാകരനെന്നും മുരളീധരൻ പറഞ്ഞു.

English Summary:

K.Muraleedharan emphasizes recognition for loyal Congress members, criticizing attempts to seize control of the city's administration.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com