ADVERTISEMENT

കൊച്ചി∙ എൻസിസി 21 കേരള ബറ്റാലിയൻ ക്യാംപിൽ ഭക്ഷ്യവിഷബാധയെ തുടർന്നു 75 കേഡറ്റുകളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മൂന്ന് ആശുപത്രികളിലായാണ് വിദ്യാർഥികളെ പ്രവേശിപ്പിച്ചത്. തൃക്കാക്കര കെഎംഎം കോളജിലെ ക്യാംപിലാണ് സംഭവം. ഇതേ തുടർന്ന് എൻസിസി ക്യാംപ് നടക്കുന്ന തൃക്കാക്കരയിലെ കോളജിനു മുന്നിൽ രക്ഷിതാക്കൾ പ്രതിഷേധിച്ചു. രക്ഷിതാക്കൾ ക്യാംപിന്റെ ഗേറ്റ് തള്ളിത്തുറന്ന് അകത്തുകയറി. കുട്ടികൾക്ക് നൽകിയത് മോശം ഭക്ഷണമെന്ന് രക്ഷിതാക്കളും വിദ്യാർഥികളും ആരോപിച്ചു. കുട്ടികൾക്ക് കുടിവെള്ളം നൽകിയില്ലെന്നും ആരോപണമുണ്ട്. ക്യാംപ് അധികൃതർ കൃത്യമായ വിവരം നൽകുന്നില്ലെന്ന് രക്ഷിതാക്കൾ ആരോപിച്ചു. കുട്ടികൾക്ക് നിർജലീകരണമാണ് സംഭവിച്ചെന്ന് എൻസിസി 21 കേരള ബറ്റാലിയൻ പ്രതികരിച്ചു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ക്യാംപിലെത്തി സാമ്പിളുകൾ ശേഖരിച്ചു. തൃക്കാക്കര എംഎൽഎ ഉമ തോമസ് എൻസിസി ക്യാംപിലുള്ള കുട്ടികളുമായി സംസാരിച്ചു. പ്രതിഷേധത്തെ തുടർന്ന് തൃക്കാക്കരയിലെ എൻസിസി ക്യാംപ് അവസാനിപ്പിച്ചു.

തിങ്കളാഴ്ച ഉച്ചഭക്ഷണത്തിനുശേഷമാണ് കൂടുതൽ പേർക്ക് അസ്വസ്ഥത തുടങ്ങിയതെന്ന് വിദ്യാർഥികൾ പറഞ്ഞു. വൈകിട്ടോടെ ഒട്ടേറെ പേർ ക്ഷീണിതരായി തളർന്നുവീണു. പൊലീസ് വാഹനങ്ങളിലും ആംബുലൻസുകളിലുമായാണ് വിദ്യാർഥികളെ ആശുപത്രികളിലേക്ക് മാറ്റിയത്. കൂടുതൽ പേർക്കും കഠിനമായ വയറുവേദനയാണ്. ചിലർക്കു ഛർദ്ദിയും വയറിളക്കവും അനുഭവപെട്ടു. രാത്രിയോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ 48 പേരെ പ്രവേശിപ്പിച്ചു. സൺറൈസ് ആശുപത്രിയിൽ 7 പേരും ബിആൻഡ്ബി ആശുപതിയിൽ 2 പേരുമുണ്ട്. ഈ മാസം 20നാണ് ക്യാംപ് തുടങ്ങിയത്. ഞായറാഴ്ചയും ഏതാനും പേർക്ക് അസ്വസ്ഥതയുണ്ടായതായി കേഡറ്റുകൾ പറഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്ക് ഊണിന് മീൻകറിയും മോരുമുണ്ടായിരുന്നു. ഇതു കഴിച്ചതിനുശേഷമാണ് അസുഖം ഉണ്ടായതെന്ന് പറയപ്പെടുന്നു. ക്യാംപിലാകെ 518 പേരാണ് ഉള്ളത്.

English Summary:

Students from NCC camp at KMM College hospitalized in Kalamassery Medical College, suspects food poison

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com