പെൺകുട്ടിയെ കാണാതായി 3 ദിവസം, പിന്നാലെ അപകട വാർത്ത, മൃതദേഹം കുളത്തിൽ; 2 യുവാക്കളും മരിച്ചു
Mail This Article
×
തിരുപ്പൂർ ∙ ഉദുമൽപേട്ടയ്ക്കു സമീപം കുറിച്ചിക്കോട്ടൈ മാനുപ്പട്ടിയിൽ ഇരുചക്രവാഹനം കുളത്തിലേക്ക് മറിഞ്ഞു പ്ലസ്‌വൺ വിദ്യാർഥിനിയും 2 യുവാക്കളും മരിച്ചു. ദർശന (17), ചെന്നൈ വേലച്ചേരി സ്വദേശി ആകാശ് (20), വിദ്യാർഥിനിയുടെ ബന്ധു മാരിമുത്തു (20) എന്നിവരാണ് മരിച്ചത്.
വിദ്യാർഥിനിയെ 3 ദിവസമായി കാണാനില്ലായിരുന്നു. രക്ഷിതാക്കൾ തളി പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി അന്വേഷണം നടന്നുവരികയായിരുന്നു. ഇതിനിടയിൽ മാനുപ്പട്ടിയിൽ കൃഷിയിടത്തോടു ചേർന്നുള്ള കുളത്തിൽ 3 മൃതദേഹങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് സ്‌ഥലത്തെത്തി കാണാതായ പെൺകുട്ടിയാണ് മരിച്ചവരിൽ ഒരാളെന്ന് സ്‌ഥിരീകരിക്കുകയായിരുന്നു.
English Summary:
Two-wheeler Accident: Tragic two-wheeler accident in Tiruppur claims three lives, including a Plus One student
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.