ADVERTISEMENT

ന്യൂഡൽഹി∙ ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർമാനായി മുൻ ജസ്റ്റിസ് വി.രാമസുബ്രഹ്മണ്യത്തെ നിയമിച്ചു. സുപ്രീം കോടതി മുൻ ജഡ്ജിയാണ് രാമസുബ്രഹ്മണ്യം. മദ്രാസ് ലോ കോളജിൽനിന്ന് നിയമം പൂർത്തിയാക്കിയ അദ്ദേഹം മദ്രാസ് ഹൈക്കോടതിയിൽ 23 വർഷം പ്രാക്ടീസ് ചെയ്തു. 

2006 ജൂലൈ 31-ന് മദ്രാസ് ഹൈക്കോടതിയിൽ അഡീഷനൽ ജഡ്ജിയായും 2009 നവംബർ 9ന് സ്ഥിരം ജഡ്ജിയായും നിയമിതനായി. തെലങ്കാന ഹൈക്കോടതിയിലും ജഡ്ജിയായിരുന്നു. ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ നിന്നാണ് അദ്ദേഹം സുപ്രീം കോടതി ജഡ്ജിയായത്.

English Summary:

Former Supreme Court Justice V Ramasubramanian appointed NHRC Chairperson

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com