ക്രിസ്മസിന് നാട്ടിലെത്താൻ പോക്കറ്റ് കാലിയാക്കണം; കൊള്ളയടിച്ച് വിമാനക്കമ്പനികൾ
Mail This Article
തിരുവനന്തപുരം∙ ക്രിസ്മസ് ആഘോഷിക്കാന്‍ അവസാന നിമിഷം കേരളത്തിലേക്കു പറന്നെത്താന്‍ കൊതിക്കുന്ന മലയാളികളെ കൊള്ളയടിച്ച് വിമാനക്കമ്പനികള്‍. ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് 10,000 രൂപയ്ക്കു മുകളിലാണു ടിക്കറ്റ് നിരക്ക്. ചില സര്‍വിസുകളില്‍ 14,000-20000 രൂപ വരെ ഈടാക്കുന്നുണ്ട്.
ബെംഗളൂരുവില്‍നിന്ന് കൊച്ചിയിലേക്ക് വൈകിട്ടുള്ള വിമാനങ്ങള്‍ക്ക് 17,000 രൂപ വരെയാണ് നിരക്ക്. തിരുവനന്തപുരത്തേക്ക് 16,000 രൂപയാണ് ഈടാക്കുന്നത്. കോഴിക്കോട് നിരക്ക് 12,000 രൂപ. ചെന്നൈയില്‍നിന്ന് കോഴിക്കോട്ടേക്ക് 17,000 രൂപ വരെയാണ് നിരക്ക്. തിരുവനന്തപുരത്തേക്ക് 11,000 രൂപയും കൊച്ചിയിലേക്ക് 10,000 രൂപയുമാണ് ഈടാക്കുന്നത്. കൊച്ചിയിലേക്കു ചില വിമാനങ്ങളില്‍ 16,000 രൂപ വരെ നിരക്കുണ്ട്. ഡല്‍ഹിയില്‍നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും 14,000 മുതല്‍ 23,000 വരെയാണ് നിരക്ക്.
നിങ്ങളുടെ സ്വപ്നസംരംഭത്തിലേക്ക് നിക്ഷേപം നേടാനൊരു സുവർണാവസരം. കൂടുതൽ അറിയാനും റജിസ്റ്റർ ചെയ്യാനും ‘മനോരമ ഓൺലൈൻ എലവേറ്റ്'