ഊട്ടി യാത്രയ്ക്കിടെ ദുരന്തം; നിയന്ത്രണം വിട്ട ലോറി കാറിലിടിച്ച് യുവാവിന് ദാരുണാന്ത്യം, 3 പേർക്ക് പരുക്ക്
Mail This Article
×
ബത്തേരി∙ പാതിരിപ്പാലത്ത് നിയന്ത്രണം വിട്ട ലോറി കാറിലിടിച്ച് യുവാവ് മരിച്ചു. കുറ്റ്യാടി മേലിയേടത്ത് ഷെബീര്‍ (24) ആണ് മരിച്ചത്. സഹയാത്രികരും കുറ്റ്യാടി സ്വദേശികളുമായ ഷാഫി, യൂനുസ്, സഹല്‍ എന്നിവര്‍ക്ക് പരുക്കേറ്റു. ഇവരെ കല്‍പ്പറ്റയിലെ രണ്ടു സ്വകാര്യ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച പുലർച്ചെ 5.30നായിരുന്നു അപകടം. കുറ്റ്യാടിയില്‍നിന്ന് ഊട്ടിയിലേക്ക് പോയ സംഘമാണ് കാറിലുണ്ടായിരുന്നത്. ബോര്‍വെല്‍ സാമഗ്രികളുമായി വന്ന ലോറിയാണ് നിയന്ത്രണം വിട്ട് കാറിലിടിച്ചത്.
English Summary:
Man dies in Lorry-Car Collision, Wayanad
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.