ADVERTISEMENT

കൊച്ചി ∙ മുനമ്പം ഭൂമിപ്രശ്നം പരിഹരിക്കാനായി നിയോഗിക്കപ്പെട്ട ജുഡിഷ്യൽ കമ്മിഷൻ ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായരുമായി വൈദികരും മുനമ്പം സമരസമിതി പ്രവർത്തകരും കൂടിക്കാഴ്ച നടത്തി. കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ, വികാരി ജനറൽ മോൺ. റോക്കി റോബിൻ കളത്തിൽ, സമരസമിതി നേതാക്കൾ തുടങ്ങിയവരാണു കമ്മിഷന്റെ ഓഫിസിലെത്തി കൂടിക്കാഴ്ച നടത്തിയത്. ജനുവരി 4ന് കമ്മിഷൻ മുനമ്പം സന്ദർശിക്കാനിരിക്കെയാണു കൂടിക്കാഴ്ച. 

മുനമ്പത്തെ സ്ഥിതിഗതികൾ അറിയിക്കാനും ക്രിസ്മസ് ആശംസകൾ നേരാനുമാണു കൂടിക്കാഴ്ച നടത്തിയതെന്നു ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടില്‍ വ്യക്തമാക്കി. ശരിയായ രീതിയില്‍ അദ്ദേഹവുമായി സംസാരിക്കാൻ സാധിച്ചുവെന്നും വളരെ പ്രതീക്ഷയോടെയാണു പോകുന്നതെന്നും ബിഷപ് പറഞ്ഞു. താൻ മുനമ്പത്തു പോകാനിരിക്കുകയാണെന്ന് ജസ്റ്റിസ് രാമചന്ദ്രൻ നായർ പറഞ്ഞു.‌

മുനമ്പം സന്ദർശിച്ച ശേഷം ജനങ്ങൾക്കു പറയാനുള്ളതു കേൾക്കും. അതിനുശേഷം ദിവസവും കലക്ടറേറ്റിൽ ഹിയറിങ് ഉണ്ടാവും. ഫെബ്രുവരിക്ക് മുൻപുതന്നെ റിപ്പോർട്ട് സമർപ്പിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്മസ് സമയത്തും വഖഫുമായി ബന്ധപ്പെട്ടു ഭൂമിപ്രശ്നം പരിഹരിക്കാൻ സാധിക്കാത്തതിനാൽ നിരാഹാര സമരത്തിലാണു മുനമ്പം ജനത. ക്രിസ്മസ് ദിനത്തിലും ഉപവസിക്കുമെന്നു സമരസമിതി നേതാക്കൾ അറിയിച്ചു.

English Summary:

Munambam land dispute: Priests and activists met with Justice C.N. Ramachandran Nair's commission before commission's crucial visit to Munambam. The hunger strike continues despite Christmas, awaiting a resolution to the Waqf land issue.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com