തൂങ്ങിമരിക്കാന്‍ ശ്രമിച്ചയാളുമായി പോകവേ കാറിൽ പുക; ആശുപത്രിയിൽ എത്തിച്ചു, പക്ഷേ...
Mail This Article
×
പത്തനംതിട്ട ∙ തൂങ്ങിമരിക്കാന്‍ ശ്രമിച്ചയാളുമായി ആശുപത്രിയിലേക്കു പോയ കാറില്‍നിന്നു പുക ഉയര്‍ന്നു. തീപിടിത്തമെന്നു സംശയിച്ചു മറ്റൊരു കാറില്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും യുവാവ് മരിച്ചു. പത്തനംതിട്ട ഇലവുംതിട്ട നാമക്കുഴി സ്വദേശി ബിജുവാണു (45) മരിച്ചത്.
കുടുംബവഴക്കിനെ തുടര്‍ന്നു വീട്ടില്‍ തൂങ്ങിയ ബിജുവിനെ അയല്‍വാസിയാണു കാറില്‍ കോഴഞ്ചേരി താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയത്. ആശുപത്രിയിൽ എത്തുന്നതിനു മീറ്ററുകള്‍മാത്രം ദൂരം ഉള്ളപ്പോഴാണു ബോണറ്റില്‍നിന്നു പുക ഉയര്‍ന്നത്. കാറിനു കേടുപാടുകളില്ല. ഷോര്‍ട് സര്‍ക്യൂട്ട് ആണെന്നാണു സംശയമെന്നു പൊലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
English Summary:
Man died in suicide attempt: Suicide attempt resulted in a tragic death for Biju. A suspected short circuit in the car transporting him to the hospital added to the unfortunate events.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.