ADVERTISEMENT

കൊച്ചി ∙ ആയുർവേദ സ്പായുടെ മറവിൽ അനാശാസ്യ കേന്ദ്രം. നഗരത്തിലെ മോക്ഷ സ്പായിൽ പൊലീസിന്റെ മിന്നൽ പരിശോധനയിലാണ് അനാശാസ്യ കേന്ദ്രം കണ്ടെത്തിയത്. 8 യുവതികളടക്കം 12 പേർ പിടിയിലായി. നടത്തിപ്പുകാരന്‍ എരുമേലി സ്വദേശി പ്രവീണിനെയും പൊലീസ് പിടികൂടി.

മോക്ഷ സ്പാ കൊച്ചിയിലെ ഏറ്റവും വലിയ അനാശാസ്യ കേന്ദ്രമാണെന്നു പൊലീസ് പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽനിന്ന് സ്ത്രീകളെ എത്തിച്ച് ഇവര്‍ ഇടപാടുകൾ നടത്തി. 3 മാസം നീണ്ട നിരീക്ഷണത്തിനൊടുവിലാണു നടപടി. നടത്തിപ്പുകാരന്‍ പ്രവീണിന്റെ അക്കൗണ്ടിലേക്ക് ഈ വർഷം ഇടപാടുകാരിൽനിന്ന് 1.68 കോടി രൂപ എത്തിയെന്നും പൊലീസ് വ്യക്തമാക്കി.

English Summary:

Kochi sex racket busted at Moksha Spa; Police arrested 12 people, including the operator Praveen, after a three-month investigation uncovering a large-scale illegal operation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com