അശാസ്ത്രീയ റോഡ് നിര്‍മാണം; ഓടയിലേക്കു തെറിച്ചുവീണു വയോധികയ്ക്കു ഗുരുതര പരുക്ക്
Mail This Article
×
തിരുവനന്തപുരം ∙ നെയ്യാറ്റിന്‍കര കുന്നത്തുകാലില്‍ ഓടയിലേക്കു തെറിച്ചുവീണ് 72കാരിക്കു ഗുരുതര പരുക്ക്. നെയ്യാറ്റിന്‍കര പുല്ലന്തേരി സ്വദേശി ലീലയ്ക്കാണു പരുക്കേറ്റത്. റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ വണ്ടി വരുന്നതു കണ്ടു ഭയന്നു പിന്നിലേക്കു നീങ്ങിയ ഉടനെ ഓടയിലേക്ക് നിലതെറ്റി വീഴുകയായിരുന്നു. അശാസ്ത്രീയ റോഡ് നിര്‍മാണമാണ് ഇവിടെയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പ്രതിഷേധവുമായെത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ റോഡ് നിര്‍മാണം തടഞ്ഞു.
English Summary:
Elderly Women Injured: 72-year-old woman seriously injured after falling into a poorly constructed drain in Neyyattinkara, Kerala. Unscientific road construction is blamed.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.