ADVERTISEMENT

കൊച്ചി ∙ വയനാട്ടിലെ പുതുവത്സരാഘോഷങ്ങൾക്കു നിയന്ത്രണം വന്നേക്കും. പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ ആഘോഷങ്ങൾക്ക് അനുമതി വേണമെന്നു ഹൈക്കോടതി വ്യക്തമാക്കി. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും പഞ്ചായത്തിന്റെയും അനുമതിയാണു വേണ്ടത്. അപേക്ഷകളിൽ 28നകം നടപടിയെടുക്കാൻ ദുരന്തനിവാരണ അതോറിറ്റിക്കു ജസ്റ്റിസ് എസ്.ഈശ്വരൻ നിർദേശം നൽകി.

അതിനിടെ, ബോച്ചെ സണ്‍ബേണ്‍ മ്യൂസിക്കല്‍ ഫെസ്റ്റിവല്‍ തടഞ്ഞ ഉത്തരവിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു. ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്കും മേപ്പാടി ഗ്രാമ പഞ്ചായത്തിനും നോട്ടിസ് അയച്ചു. ക്രിസ്മസ് അവധിക്കുശേഷം കോടതി വീണ്ടും ഹർജി പരിഗണിക്കും.

English Summary:

Wayanad New Year celebrations : Wayanad New Year celebrations face restrictions due to environmental concerns. High Court refused to intervene in the cancellation of the Bocche Sunburn Festival.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com