മുണ്ടക്കൈ–ചൂരൽമല പുനരധിവാസം; ടൗണ്‍ഷിപ്പ് നിര്‍മാണം ഊരാളുങ്കലിന് നല്‍കുന്നത് സര്‍ക്കാര്‍ പരിഗണനയില്‍
Mail This Article
തിരുവനന്തപുരം∙ വയനാട് മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസത്തിനുള്ള ടൗണ്‍ഷിപ്പ് നിര്‍മാണം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക് നല്‍കുന്നത് സര്‍ക്കാരിന്റെ പരിഗണനയില്‍. കിഫ്ബിയുടെ കണ്‍സള്‍ട്ടന്‍സി വിഭാഗമായ കിഫ്കോണിനാവും മേല്‍നോട്ട ചുമതല. അടുത്ത മന്ത്രിസഭാ യോഗം ഇക്കാര്യം പരിഗണിക്കും.
ദുരന്തബാധിതരെ പുനരധിവസിപ്പിക്കാന്‍ ഉയര്‍ന്ന നിലവാരത്തിലുള്ള രണ്ട് ടൗണ്‍ഷിപ്പുകളാണ് പണിയാന്‍ ഉദ്ദേശിക്കുന്നത്. നിര്‍മാണ മേല്‍നോട്ടവും നിര്‍മാണവും രണ്ട് ഏജന്‍സികളെ ഏല്‍പ്പിക്കുന്നതാണ് സര്‍ക്കാരിന്‍റെ പരിഗണനയിലുള്ളത്. സര്‍ക്കാര്‍ തയാറാക്കുന്ന പ്ലാനിൽ 1000 സ്ക്വയർ ഫീറ്റ് വീതം വിസ്തീര്‍ണമുള്ള ഒറ്റനില വീടുകളാവും നിര്‍മിക്കുക. കിഫ്ബിയുടെ കൺസൾട്ടൻസി വിഭാഗമായ കിഫ്കോണിനെ നിര്‍മാണ മേല്‍നോട്ടം ഏൽപ്പിച്ച് നിർമാണ ചുമതല ഊരാളുങ്കലിന് കൈമാറാനാണ് ആലോചന.
അതേസമയം ദേശീയ, രാജ്യാന്തര തലത്തിലെ ഏജന്‍സികളെ പരിഗണിക്കേണ്ടതില്ലേ എന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. നൂറുവീടുകള്‍ വാഗാദാനം ചെയ്തിട്ടുള്ളത് കര്‍ണാടക, തെലങ്കാന സര്‍ക്കാരുകളും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുമാണ്. അവരുടെ അഭിപ്രാവും പരിഗണിക്കേണ്ടി വരും. ടൗൺഷിപ്പ് നിർമാണത്തിന് കണ്ടെത്തിയ നെടുമ്പാല, എൽസ്റ്റോൺ എസ്റ്റേറ്റുകളിലെ ഭൂമി തര്‍ക്കത്തിൽ 27ന് ഹൈക്കോടതി വിധി പറയും. അതിന് ശേഷം തുടര്‍നടപടികള്‍ ആരംഭിക്കും.