കാറിടിച്ച് റോഡിൽ വീണ വീട്ടമ്മയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി; 51കാരിക്ക് ദാരുണാന്ത്യം
Mail This Article
×
കൊല്ലം ∙ പ്രഭാത സവാരിക്കിറങ്ങിയ വീട്ടമ്മ ലോറി കയറിയിറങ്ങി മരിച്ചു. മുരുക്കുമണ്ണിൽ ഐരക്കുഴി പ്ലാച്ചിറവട്ടത്തു വീട്ടിൽ ഷൈല ബീവി(51)യാണ് മരിച്ചത്. കാറിടിച്ച് റോഡിൽ വീണ ഷൈലയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. തിരുവനന്തപുരം ഭാഗത്തുനിന്ന് ചടയമംഗലത്തേക്കു വരുകയായിരുന്ന കാർ ആണ് ഷൈലയെ ഇടിച്ചത്. ലോറി തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്നു. ലോറി നിർത്താതെ പോയി. ഇന്ന് രാവിലെ 6 മണിയോടെയാണ് അപകടം സംഭവിച്ചത്.
English Summary:
Housewife killed in lorry accident Kollam: Shaila Beevi, 51, died after being struck by a car and then a lorry in Murukkumman, Kerala.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.