തിരുവനന്തപുരത്ത് കടലിൽ കാണാതായ ഒരു വിദ്യാർഥി മരിച്ചു; രണ്ടു പേർക്കായി തിരച്ചിൽ
Mail This Article
×
തിരുവനന്തപുരം∙ ക്രിസ്മസ് ദിനത്തില്‍ തിരുവനന്തപുരത്ത് തീരമേഖലയെ കണ്ണീരിലാക്കി കടലില്‍ കുളിക്കാനിറങ്ങിയ ഒരു വിദ്യാർഥി മരിച്ചു. രണ്ടു വിദ്യാര്‍ഥികളെ കാണാതായി. മര്യനാട് ഉച്ചയ്ക്ക് കടലിൽ കുളിക്കാനിറങ്ങിയ പ്രദേശവാസിയായ ജോഷ്വാ (19) ആണ് മരിച്ചത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
സെന്റ് ആന്‍ഡ്രൂസില്‍ പഞ്ചായത്തുനട സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ഥി നെവിന്‍ (18) ആണ് ഒഴുക്കില്‍പ്പെട്ട് കാണാതായ മറ്റൊരു വിദ്യാർഥി. രാവിലെ പത്തുമണിയോടെ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ നെവിന്‍ കടലില്‍ മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തുക്കള്‍ നെവിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അഞ്ചുതെങ്ങിൽ കടലിൽ കുളിക്കാനിറങ്ങിയ അരുണിനെയും കാണാതായി. തീരദേശ പോലീസും മത്സ്യതൊഴിലാളികളും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
English Summary:
One of the three students who went missing while bathing in the sea has died, and the search for the two remaining students continues.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.