ADVERTISEMENT

തിരുവനന്തപുരം∙ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സംഘപരിവാര്‍ അജന്‍ഡ നടപ്പാക്കാന്‍ ഗവര്‍ണര്‍ ചെയ്തുകൊണ്ടിരുന്നത് ഭരണഘടനാ വിരുദ്ധമായ കാര്യങ്ങള്‍ ആണെന്ന് എം.വി. ഗോവിന്ദന്‍ കുറ്റപ്പെടുത്തി. പുതിയ ഗവര്‍ണര്‍ ഭരണഘടനയ്ക്കു വിധേയനായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മാധ്യമങ്ങള്‍ മഹത്വവല്‍ക്കരിക്കുകയാണ്. വലിയ ജനകീയ അംഗീകാരമുള്ള ഗവര്‍ണര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇടതു സര്‍ക്കാരിനോട് തെറ്റി സംഘപരിവാര്‍ അജന്‍ഡ നടപ്പാക്കാന്‍ ശ്രമിക്കുന്നുവെന്നതാണ് ഗവര്‍ണറുടെ വിരേതിഹാസമായി പലരും കാണുന്നത്. ഇത് അങ്ങേയറ്റം ജനവിരുദ്ധ സമീപനമാണ്. കമ്യൂണിസ്റ്റെന്നും കോണ്‍ഗ്രസെന്നും നോക്കാതെ ഭരണഘടനാപരമായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍ അതിനു പകരം ഭരണഘടനാവിരുദ്ധമായ നിലപാടുകളാണ് ഗവര്‍ണര്‍ സ്വീകരിച്ചതെന്നും ഗോവിന്ദൻ പറഞ്ഞു. 

നിയമസഭ പാസാക്കിയ നിയമങ്ങള്‍ക്ക് അംഗീകാരം നല്‍കാതിരിക്കുക, സുപ്രീം കോടതി ഇടപെട്ടപ്പോള്‍ ബില്ലുകള്‍ രാഷ്ട്രപതിക്ക് അയയ്ക്കുക തുടങ്ങി ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത തരത്തിലുള്ള സമീപനമാണ് ഗവര്‍ണര്‍ കൈക്കൊണ്ടത്. പുതിയ ഗവര്‍ണറെ നോമിനേറ്റ് ചെയ്യുന്നതും ബിജെപിയാണ്. പരമ്പരാഗത ആര്‍എസ്എസ്, ബിജെപി സംവിധാനത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഗവര്‍ണറെ തീരുമാനിക്കുന്നത്. എന്നാല്‍ ഒരു മുന്‍വിധിയോടെ ഒന്നും പറയുന്നില്ല. പുതിയ ഗവര്‍ണര്‍ ഭരണഘടനാപരമായി പ്രവര്‍ത്തിച്ച് സര്‍ക്കാരുമായി ഒത്തുപോവുകയാണ് വേണ്ടതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

English Summary:

MV Govindan criticizes Arif Mohammed Khan: Kerala Governor Arif Mohammed Khan faces strong criticism. MV Govindan, CPM state secretary, accuses him of unconstitutional actions driven by the Sangh Parivar agenda, demanding adherence to the Constitution.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com