ADVERTISEMENT

ചെന്നൈ ∙ അണ്ണാ സർവകലാശാലാ ക്യാംപസിൽ വിദ്യാർഥിനിക്കുനേരെ അതിക്രൂര ലൈംഗികപീഡനം. ഇന്നലെ രാത്രി പള്ളിയിൽ പ്രാർഥന കഴിഞ്ഞ് ആൺസുഹൃത്തിനൊപ്പം മടങ്ങിയ രണ്ടാം വർ‌ഷ വിദ്യാർഥിനിയാണ് ആക്രമിക്കപ്പെട്ടത്. രണ്ടു പേർ ചേർന്നു സുഹൃത്തിനെ മർദിച്ച് അവശനാക്കിയശേഷം പെൺകുട്ടിയെ കുറ്റിക്കാട്ടിലേക്കു വലിച്ചുകൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.

ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്‌ഷൻ 64 (ബലാത്സംഗത്തിനുള്ള ശിക്ഷ) പ്രകാരം കേസ് റജിസ്റ്റർ ചെയ്തതായി കോട്ടൂർപുരം പൊലീസ് പറഞ്ഞു. കോട്ടൂർപുരം അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ ഭാരതിരാജനും സംഘവുമാണ് കേസ് അന്വേഷിക്കുന്നത്. പൊലീസ് സംഘം അക്രമികളെ തിരിച്ചറിയാൻ വേണ്ടി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്.

English Summary:

Anna University Rape : Anna University campus rape shocks Chennai; Police investigate brutal attack on female student after she and her boyfriend were assaulted near the campus. The incident has sparked outrage and concerns about campus safety.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com