മുഖത്ത് വെട്ടമടിച്ചത് വൈരാഗ്യമായി; തിരുവല്ലയിൽ കാരൾ സംഘത്തിനു നേരെ ആക്രമണം, 8 പേർക്ക് പരുക്ക്
Mail This Article
പത്തനംതിട്ട∙ തിരുവല്ല കുമ്പനാട്ട് കാരൾ സംഘത്തിനു നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. കുമ്പനാട് എക്സോഡസ് ചർച്ച് കാരൾ സംഘത്തിന് നേരെയായിരുന്നു ആക്രമണം. തട്ടുകടയിൽ ആഹാരം കഴിച്ചിരുന്നവരുടെ മുഖത്ത് കാരൾ സംഘത്തിന്റെ വെളിച്ചം അടിച്ചതാണ് ആക്രമണത്തിനു പിന്നിലെ കാരണം. ചെറിയ വാക്കുതർക്കത്തിനു ശേഷം കാരൾ സംഘം അവിടെ നിന്നും മടങ്ങിയെങ്കിലും രാത്രി ഒന്നരയോടെ ഇവർ പള്ളിയിലേക്ക് തിരികെയെത്തിയപ്പോൾ പ്രതികൾ അവിടെയെത്തി ആക്രമിക്കുകയായിരുന്നു.
സംഭവത്തിൽ ആറുപേരെ പൊലീസ് പിടികൂടി. മറ്റുള്ളവരെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിൽ സ്ത്രീകൾ അടക്കം എട്ടു പേർക്ക് പരുക്കേറ്റു. പത്തിലധികം വരുന്ന സംഘം അകാരണമായി ആക്രമിച്ചു എന്നാണ് കാരൾ സംഘത്തിന്‍റെ പരാതി. പ്രദേശവാസികളായ ആളുകൾ തന്നെയാണ് പ്രശ്നമുണ്ടാക്കിയതെന്ന് കോയിപ്രം പൊലീസ് അറിയിച്ചു.