ADVERTISEMENT

തിരുവനന്തപുരം ∙ വർക്കല താഴെവെട്ടൂരിൽ ക്രിസ്മസ് രാത്രിയിൽ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. 60 വയസ്സുള്ള ഷാജഹാനാണ് വെട്ടേറ്റ് മരിച്ചത്. താഴെവെട്ടുർ പള്ളിക്ക് സമീപമാണ് സംഭവം. താഴെവെട്ടൂർ സ്വദേശി ഷാക്കിറിനെ പൊലീസ് പിടികൂടി. 

ചൊവാഴ്ച ഉച്ചയ്ക്ക് മൂന്നംഗ സംഘം താഴെവെട്ടൂർ പള്ളിക്ക് സമീപത്ത് ലഹരിപദാർഥങ്ങൾ ഉപയോഗിക്കുന്നത് ഷാജഹാൻ പൊലീസിനെ അറിയിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം. തലയ്ക്ക് ആഴത്തിൽ മുറിവേറ്റ ഷാജഹാനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയെന്നും ഉടൻ‌ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

English Summary:

Varkala Murder: A 60-year-old man, Shajahan, was murdered in Thazhevettoor near Varkala on Christmas night. Police have arrested Shakir, suspecting a revenge killing linked to a prior drug complaint filed by the victim.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com