പ്രിയ എംടിക്ക് വിട; ശബരിമലയിൽ മണ്ഡലപൂജ– ഇന്നത്തെ പ്രധാനവാർത്തകൾ
Mail This Article
×
പ്രിയ സാഹിത്യകാരൻ എംടി വാസുദേവൻ നായർക്ക് മലയാളം വിടചൊല്ലി. ക്രിസ്മസ് ദിനത്തിൽ അന്തരിച്ച എംടിയുടെ ഭൗതികശരീരം കോഴിക്കോട് മാവൂർ സ്മൃതിപഥം ശ്മശാനത്തിൽ സംസ്കരിച്ചു.
തൃശൂർ പാലയൂർ സെന്റ് തോമസ് പള്ളിയിൽ കാരൾ ഗാനാലാപനം തടഞ്ഞ എസ്ഐ വിജിത് അവധിയിൽ പ്രവേശിപ്പിച്ചു. അജയ് മാക്കനെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ കോൺഗ്രസിനെ ഇന്ത്യാസഖ്യത്തിൽനിന്ന് പുറത്താക്കണമെന്ന് ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു.
ശബരിമലയിൽ മണ്ഡലകാല തീർഥാടനത്തിന് സമാപനം കുറിച്ച് ഇന്ന് മണ്ഡലപൂജ നടക്കും.
ക്രമസമാധാന പാലനത്തിൽ ഒരു വീട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. തെലുങ്ക് സിനിമാ താരങ്ങളുമായും സംവിധായകരുമായും നിർമാതാക്കളുമായും നടത്തിയ ചർച്ചയിലാണ് പ്രതികരണം.
English Summary:
Today's recap 26 December 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.