ടിക്കറ്റ് ബുക്കിങ്ങിന് പ്രയാസം: ഐആർസിടിസി വെബ്‌സൈറ്റും മൊബൈൽ ആപ്പും പ്രവർത്തനരഹിതം
Mail This Article
×
കോട്ടയം∙ ഐആർസിടിസിയുടെ വെബ്‌സൈറ്റും മൊബൈൽ ആപ്ലിക്കേഷനും പ്രവർത്തനരഹിതമെന്ന് റിപ്പോർട്ട്. പല യാത്രക്കാർക്കും ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകുന്നില്ലെന്ന് ഇത്തരം ഔട്ടേജുകൾ ട്രാക്ക് ചെയ്യുന്ന ഡൗൺ ഡിറ്റെക്ടർ വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്തു. വെബ്‌സൈറ്റിലാണ് ഏറ്റവുമധികം പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നാണു വിവരം.
‘അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പ്രവർത്തനരഹിതം’ എന്ന സന്ദേശമാണ് മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവർക്കു ലഭിക്കുന്നത്. അതേസമയം, വിഷയത്തിൽ ഐആർസിടിസി ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.
English Summary:
Train Ticket Booking: IRCTC website and app are currently down, affecting train ticket bookings
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.