കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ ചുഴിയിൽപെട്ടു; കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം
Mail This Article
×
രാജപുരം (കാസർകോട്) ∙ കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ കോളജ് വിദ്യാർഥി മുങ്ങിമരിച്ചു. ബളാംതോട് കോയത്തടുക്കം ആദം വേങ്ങക്കൽ രാജന്റെ മകൻ എ.ആർ.രാഹുലാണ് (19) ബളാംതോട് മായത്തി ക്ഷേത്രത്തിനു സമീപം പുഴയിൽ മുങ്ങി മരിച്ചത്. വെള്ളിയാഴ്ച മൂന്നു മണിയോടെ കൂട്ടുകാരോടൊപ്പം പുഴയിൽ മീൻ പിടിക്കാനും കുളിക്കാനുമായി ഇറങ്ങിയതായിരുന്നു.
നാല് മണിയോടെ പുഴയിലെ ആഴമേറിയ ഭാഗത്തെ ചുഴിയിൽ രാഹുൽ അകപ്പെടുകയായിരുന്നു. കൂട്ടുകാരുടെ നിലവിളി കേട്ടതിനെ തുടർന്ന് നാട്ടുകാർ എത്തി രാഹുലിനെ കരയ്ക്ക് എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. രാജപുരം സെന്റ് പയസ് ടെൻത് കോളജിലെ രണ്ടാം വർഷ ബിബിഎ വിദ്യാർഥിയാണ്. മാതാവ്– ഷിജി, സഹോദരൻ– അഖിൽ.
English Summary:
College student drown death : College student drowning in Kerala claims the life of A.R. Rahul. The 19-year-old BBA student was swimming with friends when he tragically drowned in a river near Balanthodu.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.