13കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്നു; ദമ്പതികളും സഹായിയും പിടിയിൽ
Mail This Article
×
മുംബൈ ∙ വീടിനു മുന്നിൽ കളിക്കുകയായിരുന്ന 13 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ദമ്പതികളും സഹായിയും പിടിയിൽ. തിങ്കളാഴ്ച ഉച്ചയ്ക്കു കല്യണിലെ കോൽസേവാഡിയിൽനിന്ന് കാണാതായ പെൺകുട്ടിയുടെ മൃതദേഹം പിറ്റേന്നാണു കണ്ടെത്തിയത്.
വിശാൽ ഗൗളി (35), മൂന്നാം ഭാര്യ സാക്ഷി ഗൗളി (25), സഹായി എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ ജനുവരി 2 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികളുടെ വിചാരണ അതിവേഗ കോടതിയിൽ നടത്തണമെന്നും വധശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു കല്യാണിൽ സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ കറുത്ത തുണി കൊണ്ട് വായ മൂടിക്കെട്ടി പ്രതിഷേധിച്ചു.
English Summary:
Mumbai Child Murder: A 13-year-old girl was kidnapped, raped, and murdered in Kalyan, Mumbai. Three people have been arrested in connection with the crime, highlighting the urgent need for increased child safety measures.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.