പഞ്ചാബിൽ ബസ് പാലത്തിൽനിന്ന് മറിഞ്ഞു; 8 മരണം, ഒട്ടേറെ പേർക്ക് പരുക്ക്
Mail This Article
×
ചണ്ഡിഗഡ്∙ പഞ്ചാബിലെ ബുതിൻഡയിൽ ബസ് അപകടത്തിൽ എട്ടുപേർ മരിച്ചു. ഒട്ടേറെ പേർക്ക് പരുക്ക്. കനത്ത മഴയിൽ നിയന്ത്രണം വിട്ട ബസ് പാലത്തിലിടിച്ച് മറിഞ്ഞാണ് അപകടമെന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തിൽ പാലത്തിന്റെ കൈവരികള്‍ തകർന്നു. അഞ്ചുപേർ സംഭവസ്ഥലത്തും 3 പേർ ആശുപത്രിയിലുമാണു മരിച്ചത്.
എൻഡിആർഎഫിന്റെയും പൊലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. തുൽവണ്ടി സാബോയിൽനിന്ന് ബുതിൻഡയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപെട്ടത്. ബസ്സിൽ ഇരുപതിലധികം പേരുണ്ടായിരുന്നതായാണ് വിവരം.
English Summary:
Bus Accident: A fatal bus accident in Punjab, claimed eight lives after a bus lost control in heavy rain and plunged into a stream.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.