ശബരിമല സന്നിധാനത്തു വിദേശമദ്യവുമായി ഹോട്ടൽ ജീവനക്കാരൻ പിടിയിൽ
Mail This Article
×
ശബരിമല∙ ശബരിമല സന്നിധാനത്തു നാലര ലിറ്റർ വിദേശമദ്യവുമായി ഹോട്ടൽ ജീവനക്കാരൻ പിടിയിലായി. കൊല്ലം കിളികൊല്ലൂർ സ്വദേശി ബിജു ( 51) ആണു സന്നിധാനം പൊലീസിന്റെ പിടിയിലായത്. ഹോട്ടലിനോട് ചേർന്ന് ഇയാൾ താമസിച്ചിരുന്ന ഷെഡ്ഡിൽ ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു മദ്യം കണ്ടെടുത്തത്.
മണ്ഡലകാലത്തിന്റെ ആരംഭം മുതൽ ഇയാൾ അനധികൃതമായി മദ്യ വിൽപ്പന നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ ഗുരുതര സുരക്ഷാ വീഴ്ച ആരോപിച്ച് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിട്ടുണ്ട്.
English Summary:
Sabarimala Liquor Seizure: Hotel Employee Arrested
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.