ADVERTISEMENT

കാസർകോട്∙ കോടതി വിധിയിൽ വിതുമ്പി കൃപേഷിന്റെ അമ്മ ബാലാമണി. ഒന്നും പറയാൻ കഴിയുന്നില്ലെന്നും നീതി കിട്ടിയെന്നാണ് തോന്നുന്നതെന്നും അവർ പറഞ്ഞു. ഇൗ ദിവസത്തിനായാണ് കാത്തിരുന്നത്. കടുത്ത ശിക്ഷ വേണമെന്നാണ് ആഗ്രഹം. കേസ് അട്ടിമറിക്കാൻ സർക്കാർ കുറേ കളി കളിച്ചതായും ബാലാമണി പറഞ്ഞു.

വിധി കേട്ട് ശരത്‌ലാലിന്റെ അമ്മ ലത പൊട്ടിക്കരഞ്ഞു. എല്ലാ പ്രതികൾക്കു കടുത്ത ശിക്ഷ കിട്ടണമെന്ന് അവർ പറഞ്ഞു. എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. കോടതിയെ വിശ്വസിക്കുന്നു. കടുത്തശിക്ഷ കിട്ടാൻ പ്രാർഥിക്കുന്നതായും ലത പറഞ്ഞു.

കേസ് അട്ടിമറിക്കാൻ ഉദ്യോഗസ്ഥരെ നിരന്തരം മാറ്റിയെന്ന് കൃപേഷിന്റെ പിതാവ് പി.വി.കൃഷ്ണൻ പറഞ്ഞു. 2019 ഫെബ്രുവരി 17ന് ആണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പെരിയ കല്യോട്ടെ ശരത‌്‌ലാലിനെയും (23) കൃപേഷിനെയും (19) രാഷ്ട്രീയ വൈരാഗ്യംമൂലം വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎം മുൻ എംഎൽഎ അടക്കം 24 പേർ പ്രതികളായിരുന്നു. 

English Summary:

Periya Twin Murder Case: Mothers of the victims express satisfaction with the court's decision but allege government interference.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com