ADVERTISEMENT

തൃശൂര്‍ ∙ തിരുവില്വാമലയിൽ ഓടിക്കൊണ്ടിരുന്ന ബസിൽനിന്ന് തെറിച്ചു വീണ് സ്ത്രീക്ക് ദാരുണാന്ത്യം. തൃശൂര്‍ കൂട്ടുപാത സ്വദേശി ഇന്ദിരാദേവി (60) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 .15 നായിരുന്നു അപകടം. കാട്ടുകുളം ഗവ. വൊക്കേഷണൽ സ്കൂൾ ഗ്രൗണ്ടിനു സമീപത്തെ വളവിൽ ബസ് തിരിയുമ്പോഴാണ് സീറ്റിൽ ഇരുന്ന ഇന്ദിരാദേവി പുറത്തേക്ക് തെറിച്ചു വീണത്.  ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പഴയന്നൂര്‍ പൊലീസ്, ബസ് കസ്റ്റഡിയിലെടുത്തു. റോഡിലേക്ക് തെറിച്ചുവീണ ഇന്ദിരയുടെ തലയ്ക്ക് ഉള്‍പ്പെടെ ഗുരുതര പരുക്കേറ്റിരുന്നു. ബസിന്‍റെ ഡോറിലൂടെയാണ് ഇന്ദിര പുറത്തേക്ക് തെറിച്ചു വീണത്. അപകടം ഉണ്ടായ ഉടനെ ബസിലെ ഡ്രൈവറും കണ്ടക്ടറും ഇറങ്ങിയോടി. 

പഴമ്പാലക്കോട് കൂട്ടുപുഴയിൽ നിന്നാണ് ഇന്ദിരയും മകളും ബസിൽ കയറിയത്. പൂച്ച കുറുകെ ചാടിയതിനെ തുടർന്ന് ബ്രേക്ക് ചവിട്ടിയെന്നാണ് ഡ്രൈവറുടെ മൊഴി. പെട്ടെന്ന് ബ്രേക്കിട്ടതോടെയാണ് ഇന്ദിരാദേവി തെറിച്ചു വീണത്. കൈ കൊണ്ട് പ്രസ് ചെയ്തു തുറക്കുന്ന ഡോറായിരുന്നുവെന്നും കൈതട്ടി ഡോർ തുറന്നതാവാമെന്നുമാണ് ബസ് ജീവനക്കാരുടെ മൊഴി.

English Summary:

Thiruvilwamala bus accident : A Women died in accident.The driver attributed the accident to a cat jumping in front of the bus, resulting in sudden braking that ejected the passenger

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com