ADVERTISEMENT

ആലപ്പുഴ ∙ എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ പി.കെ.ജയരാജിനെ മലപ്പുറത്തേക്ക് സ്ഥലം മാറ്റി. കഴിഞ്ഞ ദിവസം യു. പ്രതിഭ എംഎൽഎയുടെ മകൻ കനിവ് ഉൾപ്പെടെയുള്ള ഒൻപതംഗ  സംഘത്തെ കഞ്ചാവുമായി എക്സൈസ് പിടികൂടിയതിനു പിന്നാലെയാണ് നടപടി. സ്ഥലംമാറ്റം നേരത്തേ തീരുമാനിച്ചതാണെന്നാണ് എക്സൈസ് വകുപ്പിന്റെ വിശദീകരണം. 

സര്‍വീസിൽനിന്ന് വിരമിക്കാൻ അഞ്ചുമാസം മാത്രമാണ് കൊല്ലം സ്വദേശിയായ ജയരാജിനുള്ളത്. ജില്ലയിലെ മദ്യമാഫിയയ്ക്കെതിരെ ജയരാജ് കർശന നടപടി സ്വീകരിച്ച് വരികയായിരുന്നു. ആലപ്പുഴയിൽ ചുമതലയേറ്റ് മൂന്നു മാസം ആകുന്നതിനിടെയാണ് പെട്ടെന്നുള്ള സ്ഥലംമാറ്റം.  ഡപ്യൂട്ടി എക്സൈസ് കമ്മിഷണറുടെ സ്ഥലംമാറ്റത്തിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നായിരുന്നു എക്സൈസ് മന്ത്രി എം.ബി.രാജേഷിന്റെ പ്രതികരണം.

English Summary:

Alappuzha Deputy Excise Commissioner PK Jayarajan's transfer: P.K. Jayaraj's transfer highlights a recent cannabis bust. The Alappuzha Excise Deputy Commissioner's move to Malappuram follows the arrest of a group including an MLA's son, although the department claims the transfer was unrelated.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com