2025നെ പ്രതീക്ഷയോടെ വരവേറ്റ് ലോകം; നാടും നഗരവും ആഘോഷ ലഹരിയിൽ
Mail This Article
ആർപ്പുവിളികളോടെയും ആഘോഷത്തോടെയും 2025നെ വരവേറ്റ് ലോകം. ലോകം കണ്ണുനട്ട് കാത്തിരുന്നപ്പോൾ പുതുവത്സരത്തെ ആദ്യം വരവേറ്റത് കിരിബാത്തി ദ്വീപാണ്. ഇന്ത്യ പുതുവത്സരം ആഘോഷിക്കുന്നതിനെക്കാൾ എട്ടര മണിക്കൂർ മുന്നേ ആയിരുന്നു ദ്വീപിലെ ആഘോഷം. ഗ്രീൻവിച്ച് സമയത്തേക്കാൾ 14 മണിക്കൂർ മുന്നിലായിരുന്നു ഇത്. കിരിബാത്തിക്ക് ശേഷം ന്യൂസിലാൻഡ്, ടോകെലൗ, ടോംഗ തുടങ്ങിയ പസഫിക് ദ്വീപുകളുമാണ് പുതുവത്സരം ആഘോഷിച്ചത്. ഫിജി, റഷ്യ, ജപ്പാൻ, ദക്ഷിണ കൊറിയ, ചൈന, മലേഷ്യ, സിംഗപ്പൂർ, ഹോങ്കോങ്, ഫിലിപ്പീൻസ് തുടങ്ങി രാജ്യങ്ങളും പുതുവത്സരത്തെ വരവേറ്റു.
കേരളത്തിൽ കോവളം, വർക്കല, ഫോർട്ട് കൊച്ചി, കോഴിക്കോട് തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ തോതിലുള്ള ആഘോഷങ്ങളാണ് നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സ്ഥാനമൊഴിഞ്ഞ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉൾപ്പെടെയുള്ള പ്രമുഖർ പുതുവത്സര ആശംസകൾ നേർന്നു.
ലോകത്തു പുതുവത്സരം പിറക്കുന്ന നേരം (ഇന്ത്യൻ സമയക്രമത്തിൽ)
വൈകിട്ട് 3.30 കിരിബാത്തി
4.30 ന്യൂസിലൻഡ്
5.30 ഫിജി, റഷ്യ
8.30 ജപ്പാൻ, ദക്ഷിണ കൊറിയ
9.30 ചൈന, മലേഷ്യ, സിംഗപ്പൂർ, ഹോങ്കോങ്, ഫിലിപ്പീൻസ്
പുലർച്ചെ 1.30 യുഎഇ, ഒമാൻ, അസർബൈജാൻ
3.30 ഗ്രീസ്, ദക്ഷിണാഫ്രിക്ക, സൈപ്രസ്, ഈജിപ്ത്, നമീബിയ
4.30 ജർമനി, ഫ്രാൻസ്, ഇറ്റലി, സ്വിറ്റ്സർലൻഡ്, നെതർലൻഡ്സ്, മൊറോക്കോ, കോംഗോ, മാൾട്ട
രാവിലെ 5.30 യുകെ, അയർലൻഡ്, പോർച്ചുഗൽ
8.30 ബ്രസീൽ, അർജൻ്റീന, ചിലി
9.30 പ്യൂർട്ടോ റിക്കോ, ബെർമുഡ, വെനിസ്വേല, യുഎസ് വിർജിൻ ദ്വീപുകൾ, ബ്രിട്ടിഷ് വിർജിൻ ദ്വീപുകൾ
10.30 യുഎസ് ഈസ്റ്റ് കോസ്റ്റ് (ന്യൂയോർക്ക്, വാഷിങ്ടൻ ഡിസി,) പെറു, ക്യൂബ, ബഹാമസ്
11.30 മെക്സിക്കോ, കാനഡയുടെ ചില ഭാഗങ്ങൾ
ഉച്ചയ്ക്ക് 1.30 യുഎസ് വെസ്റ്റ് കോസ്റ്റ് (ലൊസാഞ്ചൽസ്, സാൻ ഫ്രാൻസിസ്കോ മുതലായവ)
3.30 ഹവായ്, ഫ്രഞ്ച് പോളിനീസ
4.30 സമോവ.