ADVERTISEMENT

കണ്ണൂർ∙ ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിക്ക് പരോൾ നൽകിയതിൽ എന്ത് മഹാപരാധമാണുള്ളതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ. കണ്ണൂർ സെൻട്രൽ ജയിൽ ഉപദേശക സമിതി അംഗമെന്ന നിലയ്ക്ക് കൊടിയുടെ നിറം നോക്കാതെ പരോൾ അനുവദിക്കുന്നതിനു ശുപാർശ ചെയ്തിട്ടുണ്ട്. കോവിഡ് കാലത്തുപോലും പരോൾ നൽകിയിരുന്നില്ലെന്നും ആറു വർഷങ്ങൾക്കുശേഷം അമ്മയുടെ പരാതിയെ തുടർന്നാണ് പരോളെന്നും സമൂഹമാധ്യമത്തിലെ കുറിപ്പിൽ ജയരാജൻ പറഞ്ഞു.

കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടു തടവിൽ കഴിയുന്ന കൊടിസുനിക്ക് അർഹതയുണ്ടായിരുന്നെങ്കിലും കഴിഞ്ഞ ആറു വർഷമായി ജയിൽ വകുപ്പ് പരോൾ അനുവദിച്ചിരുന്നില്ലെന്ന് പി.ജയരാജൻ പോസ്റ്റിൽ പറയുന്നു. സുനിയുടെ പേരിൽ ഇടക്കാലത്ത് ചുമത്തിയ കേസുകളായിരുന്നു കാരണം. അത്തരം ഒരു തീരുമാനം തികച്ചും ശരിയാണ്. എന്നാൽ, സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മിഷനു നൽകിയ പരാതിയെത്തുടർന്നാണു മാനുഷിക പരിഗണനയിൽ പരോൾ അനുവദിക്കാമോ എന്ന കാര്യം തീരുമാനിക്കാൻ ജയിൽ വകുപ്പിനോട് ആവശ്യപ്പെട്ടത്. അതു പരിഗണിച്ചാണ് ജയിൽ മേധാവി 30 ദിവസത്തെ പരോൾ അനുവദിച്ച് ഉത്തരവായതെന്നും പോസ്റ്റിൽ പറയുന്നു. 

തടവറകൾ തിരുത്തൽ കേന്ദ്രങ്ങൾ കൂടിയാണ് എന്നതിന്റെ അടിസ്ഥാനത്തിൽ പ്രമാദമായ കേസുകളിൽ ശിക്ഷിക്കപ്പെട്ടവർക്കും ഇത്തരത്തിൽ അവധി അനുവദിക്കുന്നുണ്ട്. കോവിഡ് കാലത്ത് ജീവപര്യന്തം ശിക്ഷക്കാരടക്കം എത്രയോ മാസങ്ങൾ പരോളിലായിരുന്നു. കോവിഡിന്റെ ഒരു ഘട്ടത്തിനു ശേഷം തടവുകാരോടു തിരികെ ജയിലിൽ പ്രവേശിക്കാൻ സംസ്ഥാന ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടെങ്കിലും സുപ്രീം കോടതിയാണ് മനുഷ്യാവകാശം പരിഗണിച്ച് കാലാവധി നീട്ടി നൽകിയതെന്നും പി.ജയരാജൻ പോസ്റ്റിൽ പറയുന്നു.

English Summary:

Kodi Suni Parole: P. Jayarajan justifies the decision, emphasizing humanitarian concerns and the precedent set by paroles granted during the COVID-19 pandemic.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com