ADVERTISEMENT

തിരുവനന്തപുരം∙ കേരള ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ ചുമതലയേറ്റു. രാവിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. രാജേന്ദ്ര അർലേകറുടെ ഭാര്യ അനഘ അര്‍ലേക്കറും പങ്കെടുത്തു. 

മുഖ്യമന്ത്രി പിണറായി വിജയന്‍, ബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദ ബോസ്, സ്പീക്കര്‍ എ.എന്‍. ഷംസീര്‍, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, മന്ത്രിമാര്‍, എംപിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചുമതലയേറ്റു രണ്ടാഴ്ച കഴിയുമ്പോഴേക്കും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം നടത്തുന്നുവെന്ന പ്രത്യേകത ഇത്തവണയുണ്ട്. 17ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് അടുത്ത നിയമസഭാ സമ്മേളനം ആരംഭിക്കുക.

English Summary:

Rajendra Arlekar sworn in as new Kerala governor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com