ശക്തമായ കാറ്റും മഴയും, ബ്രിട്ടനിൽ ഏതാനും പ്രദേശങ്ങളിൽ വെളളപ്പൊക്കം; ജലനിരപ്പ് ഇനിയും ഉയർന്നേക്കുമെന്ന് മുന്നറിയിപ്പ്
Mail This Article
×
ലണ്ടൻ ∙ ബ്രിട്ടനിൽ പുതുവത്സരാഘോഷത്തിന് തടസമായി ശക്തമായ കാറ്റും മഴയും. രണ്ടു ദിവസമായി പെയ്യുന്ന ശക്തമായ മഴയെ തുടർന്ന് മാഞ്ചസ്റ്ററിലെ വിവിധ പ്രദേശങ്ങൾ വെളളത്തിനടിയിലായി. ഇതേ തുടർന്ന് വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. പാർക്കിങ് ഏരിയയിലും വഴിവക്കിലും പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും വെളളത്തിനടിയിലായി. മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് ഇനിയും ഉയരാനിടയുണ്ടെന്ന് മെറ്റ് ഓഫിസ് മുന്നറിയിപ്പ് നൽകി.
പ്രദേശത്തെ നദികൾ മിക്കതും നിറഞ്ഞുകവിഞ്ഞു. കനത്ത മഴയെ തുടർന്ന് എഡിൻബറോയിൽ ഉൾപ്പെടെ പലയിടത്തും പുതുവത്സരാഘോഷ പരിപാടികൾ റദ്ദാക്കി. ട്രാക്കുകൾ വെള്ളത്തിനടിയിലായതിനെ തുടർന്ന് നിരവധി ട്രെയിൻ സർവീസുകൾ റദ്ദാക്കി. ഏതാനും ഹൈവേകളും അടച്ചു. മൂന്നു ദിവസം കനത്ത മൂടൽ മഞ്ഞ് ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
English Summary:
Parts of the UK flooded by heavy rain: Strong winds and rain disrupt New Year celebrations in Britain. Heavy rain, which has been falling for two days, has flooded several areas in Manchester. Following this, people have been evacuated from their homes.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.