ADVERTISEMENT

പട്ന∙ മൊബൈൽ ഗെയിമായ പബ്ജി കളിക്കുന്നതിനിടെ 3 കൗമാരക്കാർ ട്രെയിനിടിച്ചു കൊല്ലപ്പെട്ടു. ബിഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിൽ വ്യാഴാഴ്ചയാണു സംഭവം. ഫർക്കാൻ അലം, സമീർ അലം, ഹബീബുല്ല അൻസാരി എന്നിവരാണു മരിച്ചത്. നർകട്ടിയാഗഞ്ച്-മുസഫർപുർ റെയിൽവേ പാളത്തിൽ മുഫസിൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ മൻസ ടോളയിലെ റോയൽ സ്കൂളിനു സമീപമായിരുന്നു അപകടം.

മൃതദേഹങ്ങൾ കുടുംബാംഗങ്ങൾ ഏറ്റുവാങ്ങി വീട്ടിലേക്കു കൊണ്ടുപോയി. ഇയർഫോൺ ഉപയോഗിച്ചിരുന്ന 3 പേരും ട്രെയിനിന്റെ ശബ്ദം ശ്രദ്ധിക്കാതെ പോയതാണ് അപകടത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ ഞെട്ടലിൽ നൂറുകണക്കിനു നാട്ടുകാരാണു സംഭവസ്ഥലത്തേക്ക് എത്തിയത്.

സദർ സബ്-ഡിവിഷനൽ പൊലീസ് ഓഫിസർ വിവേക് ദീപ്, റെയിൽവേ പൊലീസ് എന്നിവർ സ്ഥലത്തെത്തി സാഹചര്യം വിലയിരുത്തി. ‘‘ഗെയിം കളിക്കിടയിലെ കൗമാരക്കാരുടെ ശ്രദ്ധക്കുറവും അപകടസ്ഥലത്തെ സാഹചര്യങ്ങളും പരിശോധിക്കുന്നുണ്ട്. അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ കുട്ടികളുടെ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തും. കുട്ടികൾ റെയിൽവേ പാളത്തിൽ ഇരുന്ന് മൊബൈൽ ഫോണുകളിൽ ഗെയിം കളിച്ചെന്നാണു പ്രാഥമിക നിഗമനം’’– വിവേക് ദീപ് പറഞ്ഞു.

English Summary:

Teenagers tragic death: PUBG-related train accident claims three teenage lives in Bihar.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com