ദക്ഷിണ ലബനനിൽ ഹിസ്ബുല്ലയുടെ റോക്കറ്റ് ലോഞ്ചറുകൾ നശിപ്പിച്ച് ഇസ്രയേൽ സൈന്യം; അഭ്യർത്ഥന നൽകിയിരുന്നെന്ന് ഇസ്രയേൽ
Mail This Article
×
ബെയ്റൂട്ട് ∙ ദക്ഷിണ ലബനനിൽ ഹിസ്ബുല്ല സൈനിക കേന്ദ്രത്തിലെ റോക്കറ്റ് ലോഞ്ചറുകൾ ആക്രമണത്തിൽ നശിപ്പിച്ചെന്ന് ഇസ്രയേൽ സൈന്യം. ഹിസ്ബുല്ലയുടെ മധ്യദൂര റോക്കറ്റ് ലോഞ്ചറുകളാണ് നശിപ്പിച്ചത്. റോക്കറ്റ് ലോഞ്ചറുകൾ നശിപ്പിക്കാൻ ലബനൻ സൈന്യത്തിന് മുൻകൂട്ടി അഭ്യർത്ഥന നൽകിയെങ്കിലും പ്രതികരിക്കാത്തതിനാലാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈന്യം പ്രസ്താവനയിൽ അറിയിച്ചു. അതേസമയം, ഇതേക്കുറിച്ച് പ്രതികരിക്കാൻ ലെബനൻ സൈന്യം തയാറായില്ല.
English Summary:
Israel military destroys Hezbollah rocket launchers: The Israel military said that it had attacked and destroyed medium range rocket launchers at a Hezbollah military site in southern Lebanon.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.