ADVERTISEMENT

കൊച്ചി ∙ പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ പ്രത്യേക കോടതിയുടെ ശിക്ഷാവിധിയിൽ തൃപ്തരല്ലെന്നു കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബവും കോൺഗ്രസും പ്രതികരിച്ചു. ആദ്യ 8 പ്രതികൾക്കു വധശിക്ഷയായിരുന്നു ആഗ്രഹിച്ചതെന്ന് ഇവർ പറഞ്ഞു. കെ.വി.കുഞ്ഞിരാമൻ അടക്കമുള്ളവർ ഗൂഢാലോചനയിൽ പങ്കെടുത്തവരാണ്. ഇവർക്കുള്ള ശിക്ഷ കുറഞ്ഞുപോയി. അഭിഭാഷകരുമായും കോൺഗ്രസുമായും ആലോചിച്ചാകും അപ്പീൽ നൽകുന്ന കാര്യങ്ങൾ തീരുമാനിക്കുക എന്നും കുടുംബങ്ങൾ വ്യക്തമാക്കി.

പെരിയ കേസില്‍ സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ ശിക്ഷിക്കപ്പെട്ടതോടെ കൊലപാതകത്തില്‍ പാര്‍ട്ടിക്കു പങ്കില്ലെന്ന സ്ഥിരം പല്ലവിക്ക് അര്‍ഥമില്ലാതായെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബങ്ങളുമായി ആലോചിച്ച് അപ്പീല്‍ പോകുന്നതടക്കമുള്ള കാര്യങ്ങളില്‍ പാര്‍ട്ടി പിന്തുണ നല്‍കും.

‘‘ക്രൂരമായ കൊലപാതകമാണു നടന്നത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിത്. കുടുംബം പ്രതികൾക്കു വധശിക്ഷ പ്രതീക്ഷിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കുടുംബങ്ങളുമായി ആലോചിച്ചു ബാക്കി കാര്യങ്ങള്‍ തീരുമാനിക്കും. മറ്റുള്ളവര്‍ക്കു രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ അവസരം നല്‍കാത്തതു സിപിഎം രീതിയാണ്. കൊല്ലപ്പെട്ട 2 ചെറുപ്പക്കാര്‍ക്കും നാട്ടില്‍ പൊതുപ്രവര്‍ത്തനവും ജീവകാരുണ്യ പ്രവര്‍ത്തനവും നടത്തി ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത വര്‍ധിക്കുന്നുവെന്നു കണ്ടാണ് അവരെ ഇല്ലാതാക്കിയത്’’– സതീശന്‍ പറഞ്ഞു.

English Summary:

Periya Double Murder Case: Families Disappointed with CBI Court Verdict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com