ആണവ ശാസ്ത്രജ്ഞൻ ഡോ.ആർ.ചിദംബരം അന്തരിച്ചു; പൊഖ്റാൻ ആണവപരീക്ഷണങ്ങളിൽ നിർണായക പങ്ക്
Mail This Article
×
മുംബൈ∙ പ്രമുഖ ആണവ ശാസ്ത്രജ്ഞൻ ഡോ.ആർ.ചിദംബരം (88) അന്തരിച്ചു. രാജസ്ഥാനിലെ പൊഖ്റാനിൽ 1974, 1998 വർഷങ്ങളിൽ നടത്തിയ ആണവ പരീക്ഷണത്തിൽ നിർണായക പങ്കുവഹിച്ചു. അറ്റോമിക് എനർജി കമ്മിഷന്റെ ചെയർമാനായിരുന്നു. കേന്ദ്രസർക്കാരിന്റെ പ്രിന്‍സിപ്പൽ സയന്റിഫിക് അഡ്വൈസറായും സേവനമനുഷ്ഠിച്ചു. രാജ്യം പത്മവിഭൂഷൻ ബഹുമതി നൽകി ആദരിച്ചിട്ടുണ്ട്.
1974ലെ പൊഖ്റാൻ ആണവ പരീക്ഷണത്തിനു നേതൃത്വം നൽകിയതിനെ തുടർന്ന് അമേരിക്ക ചിദംബരത്തിനു വീസ നിഷേധിച്ചു. സാങ്കേതിക വിദ്യകൾ വിദേശത്തുനിന്ന് വാങ്ങുന്നതിനോട് ചിദംബരത്തിന് എതിർപ്പായിരുന്നു. നൂതന സാങ്കേതിക വിദ്യകൾ രാജ്യത്ത് വികസിപ്പിക്കണമെന്ന കാഴ്ചപ്പാടായിരുന്നു. ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡിആർഡിഒയുമായി സഹകരിച്ച് 1998ലെ പൊഖ്റാൻ പരീക്ഷണത്തിനുള്ള ഉപകരണങ്ങൾ നിർമിച്ചത്.
English Summary:
R Chidambaram, Architect Of Operation Smiling Buddha, Dies At 88
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.