തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ അറിയിപ്പ് പുത്തരിക്കണ്ടം മൈതാനിയിൽ; ആദ്യം ഞെട്ടൽ, പിന്നെ കയ്യടിച്ച് സദസ്സ് - വിഡിയോ
Mail This Article
×
തിരുവനന്തപുരം∙ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ അറിയിപ്പ് പുത്തരിക്കണ്ടം മൈതാനിയിൽ മുഴങ്ങി കേട്ടപ്പോൾ സദസ്സിൽ ഇരിക്കുന്നവർക്ക് അത്ഭുതം. എല്ലാവരും ഒരുനിമിഷം സ്റ്റേജിലേക്ക് നോക്കി. നമ്മൾ സ്ഥിരമായി കേൾക്കുന്ന റെയിൽവേ സ്റ്റേഷനിലെ അറിയിപ്പാണ് വേദിയിൽ നിന്നും കേൾക്കുന്നത്. അത് ആരാണെന്ന് അറിയാനായി പിന്നീടുള്ള ആകാംക്ഷ. ഒറ്റപ്പാലം സ്കൂളിലെ ഷിജിന ടീച്ചറായിരുന്നു അത്.
സ്കൂൾ കലോത്സവത്തിൽ ഉറുദു പദ്യം ചൊല്ലിനു പങ്കെടുക്കുന്ന കുട്ടികളുമായി എത്തിയതാണ് ഷിജിന ടീച്ചർ. 1995ൽ ഹിന്ദി പദ്യം ചൊല്ലലിനു സംസ്ഥാനത്ത് ഷിജിന ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനിൽ കേൾക്കുന്ന ഷിജിന ടീച്ചറുടെ ശബ്ദം എല്ലാവർക്കും ചിരപരിചിതമാണ്. പുത്തരിക്കണ്ടം മൈതാനത്ത് ആ ശബദ്ം കേട്ടപ്പോൾ എല്ലാവരും കയ്യടിച്ചു.
English Summary:
Shijina Teacher's Surprise: Shijina teacher's unexpected appearance at Putharikandam Maidan captivated the audience.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.