ADVERTISEMENT

ന്യൂഡല്‍ഹി ∙ എഎപി വെറും ആപ്ദ (ദുരന്തം) ആയി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ 10 വര്‍ഷം എഎപി നഷ്ടപ്പെടുത്തി. രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഡല്‍ഹിയുടെ വികസനം അവിഭാജ്യ ഘടകമാണ്. എന്നാല്‍ ‘ആപ്പ്’ വെറും ‘ആപ്ദ’ ആണെന്ന് ജനങ്ങള്‍ക്ക് മനസ്സിലായി. മോദി എന്ന മന്ത്രമാണ് എങ്ങും മുഴങ്ങിക്കേള്‍ക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ആപ്ദയെ ഞങ്ങള്‍ക്ക് സഹിക്കാന്‍ കഴിയില്ല. ഞങ്ങള്‍ മാറ്റം കൊണ്ടുവരുമെന്നും മോദി പറഞ്ഞു. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ താന്‍ സ്വന്തമായി ഒരു വീടുണ്ടാക്കിയിട്ടില്ല. പക്ഷേ നാലു കോടി പാവപ്പെട്ട ജനങ്ങള്‍ക്ക് വീടുവച്ച് കൊടുക്കാനായി. ഇക്കാര്യം രാജ്യത്തിനു അറിയാമെന്നും നരേന്ദ്ര മോദി പറഞ്ഞു.

‘നമ്മളിപ്പോള്‍ 2025ല്‍ എത്തിനില്‍ക്കുന്നു. അതായത് 21-ാം നൂറ്റാണ്ടിന്റെ 25 വര്‍ഷം പിന്നിട്ടു. കാല്‍നൂറ്റാണ്ട് പിന്നിട്ടുവെന്ന് അര്‍ഥം. രണ്ടോ മൂന്നോ തലമുറയിലുള്ള യുവജനത ഡല്‍ഹിയില്‍ ഇക്കാലത്ത് വളര്‍ന്നു. അടുത്ത 25 വര്‍ഷം ഇന്ത്യയുടെയും ഡല്‍ഹിയുടെയും ഭാവിയെ സംബന്ധിച്ച് നിര്‍ണായകമാണ്. ഡല്‍ഹിയില്‍ ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പിലാക്കാന്‍ എഎപി സര്‍ക്കാര്‍ തയാറായിട്ടില്ല. കാരണം, കേന്ദ്ര പദ്ധതികള്‍ നടപ്പിലാക്കാന്‍ ഇവര്‍ സമ്മതിക്കുന്നില്ല. പക്ഷേ കേന്ദ്രത്തിന് ഇടപെടാന്‍ കഴിയുന്ന കാര്യത്തിലെല്ലാം വികസനം നടപ്പിലാക്കിയിട്ടുണ്ട്.’’ – നരേന്ദ്ര മോദി പറഞ്ഞു.

English Summary:

Won't Tolerate AAPda, Only 'Modi, Modi' Chants In Delhi: PM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com