‘സിന്ധുനദീതട സംസ്‌കാര കാലത്തെ പുരാതന ലിപി വായിക്കുന്നവർക്ക് എട്ടരക്കോടി’: എം.കെ.സ്റ്റാലിന്‍
Mail This Article
ചെന്നൈ ∙ സിന്ധുനദീതട സംസ്‌കാര കാലത്തെ പുരാതന ലിപി വായിക്കുന്നവർക്ക് എട്ടരക്കോടി രൂപ സമ്മാനമായി നല്‍കുമെന്നു തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. സിന്ധുനദീതട സംസ്‌കാരം കണ്ടെത്തിയതിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചു നടക്കുന്ന മൂന്നു ദിവസത്തെ രാജ്യാന്തര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘‘ഒരിക്കല്‍ സമ്പന്നമായി വളര്‍ന്ന സിന്ധുനദീതട സംസ്‌കാരവുമായി ബന്ധപ്പെട്ട രേഖകളിലെ ലിപി വ്യക്തമായി മനസിലാക്കാന്‍ നമുക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല. ഗവേഷകര്‍ അതിനായുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. അത്തരം ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കാനായി, ഈ ലിപി സംബന്ധിച്ച സങ്കീര്‍ണതകള്‍ പരിഹരിക്കുന്ന വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ പത്ത് ലക്ഷം യുഎസ് ഡോളര്‍ സമ്മാനമായി നല്‍കും’’– സ്റ്റാലിന്‍ പറഞ്ഞു. പഴക്കംചെന്ന സംസ്‌കാരങ്ങളിലൊന്നായ സിന്ധൂനദീതട സംസ്‌കാര കാലത്തെ ലിപി വായിച്ചെടുക്കാൻ ഏറെക്കാലമായി ഭാഷാ-ചരിത്ര ഗവേഷകർ ശ്രമിക്കുകയാണ്. അതിനിടെയാണ് തമിഴ്നാട് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.