അഞ്ച് മാസം ഗർഭിണിയായ സ്ത്രീയെ പീഡിപ്പിച്ചു; സാക്ഷിയായ വ്യവസായിയെ വെടിവച്ച് കൊന്നു
Mail This Article
×
മുംബൈ ∙ വ്യവസായിയും ക്രിമിനൽ കേസിലെ പ്രധാന സാക്ഷിയുമായ മുഹമ്മദ് തബ്‌രീസ് അൻസാരിയെ (35) അജ്ഞാതർ വെടിവച്ചുകൊന്നു. താനെയിലെ മീരാറോഡിൽ ശാന്തി ഷോപ്പിങ് കോംപ്ലക്സിനു പുറത്താണു വെടിവയ്പ് നടന്നത്. ഷോപ്പിങ് കോംപ്ലക്സിൽ എത്തിയ അജ്ഞാതർ അൻസാരിയുടെ അടുത്തുചെന്ന് തലയ്ക്കു വെടിവച്ചു രക്ഷപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.
മീരാറോഡിലെ മറ്റൊരു കടയുടമയുടെ അഞ്ച് മാസം ഗർഭിണിയായ മകളെ യൂസുഫ് എന്നയാൾ പീഡിപ്പിച്ച കേസിൽ പ്രധാന സാക്ഷിയായി അൻസാരിയാണ് പൊലീസ് സ്റ്റേഷനിൽ ഹാജരായത്. ഇതിനുശേഷം ഇദ്ദേഹത്തിന് തുടർച്ചയായി വധഭീഷണി വരികയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. അതിനിടെയാണു കൊലപാതകം. യൂസുഫ് ഒളിവിലാണ്.
English Summary:
Mumbai businessman shot dead: A businessman, a key witness in a pregnant woman's assault case, was murdered in Thane, Mumbai. The accused in the assault case is absconding, and police are investigating the murder.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.